പ്രണയവര്‍ണ്ണങ്ങള്‍
ചെറു കിളിപ്പാട്ടില്‍
ചെറു ചില്ലക്കാറ്റില്‍
ചിരിമണി കിലുങ്ങിയല്ലോ നിന്
അരമണി കിലുങ്ങിയല്ലോ
കിളിച്ചുണ്ടന്‍ മാവില്‍
കിളികള്‍ തന് മേളം
കുയിലിനും പാട്ടുണ്ടല്ലോ ഇളം
കുയിലിനും പാട്ടുണ്ടല്ലോ
പുഴയൊരു ഗീതം
അലയൊരു രാഗം
തുളുമ്പിക്കൊണ്ടൊഴുകുന്നല്ലോ വീണ്ടും
തുളുമ്പിക്കൊണ്ടൊഴുകുന്നല്ലോ
മാനത്തിന് മൂടല്‍
മഴയുടെ മൂളല്‍
ചിലങ്ക കെട്ടീടുന്നല്ലോ നീയും
ചിലങ്ക കെട്ടീടുന്നല്ലോ
പൊന്പൂവിന് പൂവിളി
പൂത്താലത്തില്‍ പുഞ്ചിരി
പൊന്നണിഞ്ഞീടുന്നല്ലോ നീ
പൊന്നണിഞ്ഞീടുന്നല്ലോ
ചെഞ്ചുണ്ടില്‍ നിന് ചിരി
എന്‍ ഹൃത്തില്‍ നിര്‍വൃതി
എന്നില്‍ നീയലിയുന്നല്ലോ എന്നും
എന്നില്‍ നീയലിയുന്നല്ലോ
- ജോയ് ഗുരുവായൂര്‍