Wednesday, May 7, 2014

"ഗുരു"

നാണിക്കേണ്ടതില്ല നീയണിഞ്ഞയാ- 
ശുഭ്ര വസ്ത്രമിങ്ങൂരി വയ്ക്കാന്‍..

മടിക്കേണ്ടതില്ല..തൂങ്ങിക്കിടക്കുമാ   
വര്‍ണ്ണച്ചേലകളണിയുവാന്‍..
 
സുരഭിയോ കാവിയോ ചെമലയോ 
മെച്ചമാണവയെല്ലാമൊന്നിനൊന്ന്. 

വേണ്ട മകനേയിനി വേണ്ടയൊട്ടും 
മനസ്സിലപകര്‍ഷത തന്‍ ചീളുകള്‍. 

പിഴുതെറിയൂ ഹൃത്തില്‍ മുള പൊട്ടും 
കാരുണ്യത്തിന്‍റെ കൂണുകള്‍ 

വറ്റിക്കൂ നിന്‍ കരളില്‍ രക്തി തന്‍   
കുളിരു നിറച്ചീടുമുറവകള്‍. 

കൊട്ടിയടയ്ക്കൂ ഇരുചെവികളും..   
രോദനങ്ങളിനിയവയ്ക്കന്ന്യമാകാന്‍. 

കുത്തി നിറയ്ക്കൂ ഭത്സനങ്ങള്‍ നിന്‍   
ചിലമ്പിച്ചിലച്ചീടും ജിഹ്വയില്‍ 
 
വടിവാള്‍പ്പിടികള്‍ തന്‍ തഴമ്പേറ്റൂ 
രുധിരം നുകരാനായ് മുഷ്ടിയില്‍ 

എണ്ണിപ്പഠിക്കൂ ചുരുങ്ങിയതൊ-
രമ്പത്തിയൊന്നക്കമെങ്കിലും..
 
തുന്നി വയ്ക്കൂ കീശകള്‍ ഉതിരമണിയും 
ഗാന്ധിത്തലകള്‍ കൂട്ടിവയ്ക്കാന്‍ 

മറന്നീടല്ലേ മകനേയെന്താകിലും 
ദക്ഷിണ വച്ചിഹ നമിയ്ക്കുവാന്‍.

- ജോയ് ഗുരുവായൂര്‍   

4 comments:

  1. മനസ്സിൽ വായിച്ചിരുന്നു
    വളരെ നന്നായി വരികൾ
    കോറിയിട്ടു ഈ ഗുരുവിലൂടെ !!!
    പിന്നെ ഈ ഗുരുവിന്റെ കൊമ്പ്
    അപാരം തന്നെ!!!
    എഴുതുക അറിയിക്കുക
    ആശംസകൾ

    ReplyDelete
  2. മറന്നീടല്ലേ മകനേയെന്താകിലും
    ദക്ഷിണ വച്ചിഹ നമിയ്ക്കുവാന്‍.......
    Good.....

    ReplyDelete
  3. നന്നായിരിക്കുന്നു കവിത
    ഇന്നിന്‍റെ ആര്‍ത്തിയുടെ കാഴ്ചകള്‍...
    ആശംസകള്‍

    ReplyDelete
  4. ഈ കവിത വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ തങ്കപ്പന്‍ ചേട്ടനും പ്രേംജിക്കും ഏരിയല്‍ സാറിനും നന്ദി..

    ReplyDelete