Tuesday, October 11, 2016

ഒന്നും നമ്മുടേതല്ലാ.....
=================
ഒന്നും നമ്മുടേതല്ലാ.....
ഈ ഭൂമിയിലുള്ള യാതൊന്നും 
നമ്മുടേതല്ലാ..
ശൈശവത്തിലിഴഞ്ഞുകളിച്ച
പഞ്ചാരമണലും,
ബാല്യത്തില്‍ വെള്ളംതെറിപ്പിച്ചുനടന്ന
പാടങ്ങളും,
എഴുത്തുമായ്ക്കാനായെടുത്തിരുന്ന
മഷിത്തണ്ടുകളും,
കൗമാരത്തില്‍ മുഖത്തുദിച്ച
മുഖക്കുരുക്കളും,
യൗവ്വനത്തില്‍, നോക്കി മന്ദസ്മിതംപൊഴിച്ച
മോഹനയനങ്ങളും,
വാര്‍ദ്ധക്യക്കൂട്ടിനായിവന്നിരുന്ന
ഊന്നുവടികളും,
എന്തിനേറേ......
കാലമിത്രയും ദേഹിയെ പേറിയ
ഈ ദേഹം പോലും
നമ്മുടേതല്ലാ...
എല്ലാം നമ്മുടേതാണെന്ന തോന്നല്‍
വെറുമൊരു തോന്നല്‍മാത്രം!
- ജോയ് ഗുരുവായൂര്‍

1 comment:

  1. മനുഷ്യന്‍റെ ഈ തോന്നലല്ലേ ഇന്നുനടക്കുന്ന ഹര്‍ത്താലിനും, കൊലപാതകങ്ങള്‍ക്കും മറ്റും മറ്റും കാരണം‍...
    ആശംസകള്‍

    ReplyDelete