Wednesday, May 7, 2014

പുരോഗമന ത്വരയില്‍..

അച്ഛാ.. എന്‍റെ പൊന്നച്ഛാ..
എത്ര വട്ടം ഞാന്‍ കേണു പറഞ്ഞതാ..
നമുക്കാനയെ വേണ്ടാ വാങ്ങണ്ടാന്ന്..
എനിക്കതിനെ പേടിയാണെന്ന്..

ഇപ്പോഴച്ഛനു തൃപ്തിയായില്ലേ?.. 

ക്ഷണത്തിലോടിവന്നതെന്നെക്കുത്തി-
ക്കുടല്‍മാല തോണ്ടിയെടുത്ത്, 
മരണജീവിതങ്ങള്‍ക്കിടയ്ക്കുള്ള  
നൂലപ്പാലത്തിലേക്കാഞ്ഞെറിഞ്ഞപ്പോള്‍...

അല്ലെങ്കിലും............
സ്വന്തമാളുകള്‍ പറയുന്നതല്ലല്ലോ-
യെപ്പോഴുമെന്നുമെന്നച്ഛനു പഥ്യം..

- ജോയ് ഗുരുവായൂര്‍
എന്തിനെയും സ്വന്തം സംസ്‌കാരത്തിലേക്ക് ലയിപ്പിക്കുവാനുള്ള ത്വര മലയാളിക്ക് മാത്രമുള്ളതാണ്
മലയാളി ഒരേസമയം പുരോഗമന വാദിയും യാഥാസ്ഥിതികനുമാണ്. പെണ്‍കോന്തനും സ്ത്രീപീഡകനുമാണ്. പിശുക്കനും ധാരാളിയുമാണ്. പേടിത്തൊണ്ടനും ധീരനുമാണ്. ചോദ്യം ചോദിച്ചാല്‍ ഉത്തരമായി മറുചോദ്യം ചോദിക്കുന്നവനാണ്.
അയല്‍ക്കാരനെ സ്‌നേഹിക്കാനല്ല അവനെക്കാള്‍ കേമനാകാനാണ് ഉള്ളിന്റെ ഉള്ളിലെ മോഹം. അതിനുവേണ്ടി ദൈവത്തെയും ചെകുത്താനെയും കൂട്ടുപിടിക്കാന്‍ ഒരു മടിയുമില്ല
വിശ്വമാനവനായി ഉയര്‍ന്നുനില്‍ക്കുമ്പോഴും മലയാളികള്‍ സഹജമായ ദോഷങ്ങള്‍ ഉപേക്ഷിക്കുന്നില്ല. വ്യക്തിശുചിത്വം പാലിക്കുമ്പോള്‍ത്തന്നെ അവന്‍ പരിസരം മലിനപ്പെടുത്തുന്നു. അന്യന്റെ ജീവിതത്തിലേക്ക് ചപ്പുചവറുകള്‍ വലിച്ചെറിയുന്നു. മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നു.
മലയാളി എല്ലാവരുടെയും മുന്നണി പ്രവര്‍ത്തകനും പ്രചാരകനും പ്രചോദകനുമാണ് എന്നു വിദേശികള്‍ ഒന്നടങ്കം പറയുന്നു. എങ്കിലും സ്വന്തം നാട്ടില്‍ മലയാളി അലസനും മെയ്യനങ്ങാതെ പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവനുമാണ്.
[ഗദ്യം കടപ്പാട് - ഡി സി ബുക്സ് ബ്ലോഗ്‌]

No comments:

Post a Comment