Tuesday, October 31, 2017

കൈയേറ്റങ്ങള്‍

മൂന്നാര്‍..മൂന്നാര്‍.. മൂന്നാര്‍മാത്രമോ,
കൈയേറ്റങ്ങളിലുലയും ദേശം?!
കണ്ണുമിഴിച്ച്, നോക്കാമെങ്കില്‍,
ഇനിയുംകാണുമനവധി മൂന്നാര്‍.
മൂന്നാര്‍വാഴും മാനവര്‍മാത്രമോ,
കൈയേറ്റത്തിന്‍ വക്താവെന്നും?
ഉണ്ടാമനവധി കൈയേറ്റങ്ങള്‍,
ഓരോജില്ലതന്‍ സര്‍ക്കാര്‍ഭൂവിലും.
റോഡുകള്‍, തോടുകള്‍, തരിശാംഭൂമികള്‍,
വേലികള്‍കെട്ടി വരുതിയിലാക്കി,
സ്വന്തംപേരില്‍ ബോര്‍ഡുംനാട്ടി,
ജന്മിചമഞ്ഞ് നടക്കുന്നനവധി.
പുറമ്പോക്കെല്ലാം അളന്നുകുറിച്ച്,
സെന്റുകളെണ്ണി തുട്ടുകള്‍വാങ്ങി,
പതിച്ചുകൊടുക്കാന്‍ തയ്യാറനവധി,
ആപ്പീസര്‍മാര്‍ നമ്മുടെ നാട്ടില്‍.
ഉള്ളവര്‍വീണ്ടും ഉണ്ടാക്കീടുകില്‍,
ഇല്ലാത്തവരുടെ തുണ്ടുംപണയം.
സ്വന്തംഭൂമികള്‍ സംരക്ഷിക്കാന്‍,
കഴിവില്ലാത്തൊരു സര്‍ക്കാരുകളും.
ഓരോ ഗ്രാമവും 'മൂന്നാറാ'കണം,
കൈയേറ്റങ്ങള്‍ സര്‍വ്വതുമൊഴിയണം.
കണ്ണുതുറക്കൂ അജപാലകരേ,
കൈയേറ്റങ്ങള്‍ക്കറുതി വരുത്താന്‍.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment