Sunday, April 29, 2012

പ്രണയവര്‍ണ്ണങ്ങള്‍


പ്രണയവര്‍ണ്ണങ്ങള്‍
ചെറു കിളിപ്പാട്ടില്‍ ‍  
ചെറു ചില്ലക്കാറ്റില്‍ 
ചിരിമണി കിലുങ്ങിയല്ലോ നിന്‍
അരമണി കിലുങ്ങിയല്ലോ

കിളിച്ചുണ്ടന്‍ മാവില്‍
കിളികള്‍ തന്‍ മേളം 
കുയിലിനും പാട്ടുണ്ടല്ലോ ഇളം 
കുയിലിനും പാട്ടുണ്ടല്ലോ
           
പുഴയൊരു ഗീതം 
അലയൊരു രാഗം 
തുളുമ്പിക്കൊണ്ടൊഴുകുന്നല്ലോ വീണ്ടും       ‍    
തുളുമ്പിക്കൊണ്ടൊഴുകുന്നല്ലോ

മാനത്തിന്‍ മൂടല്‍ 
മഴയുടെ മൂളല്‍ 
ചിലങ്ക കെട്ടീടുന്നല്ലോ നീയും 
ചിലങ്ക കെട്ടീടുന്നല്ലോ

പൊന്‍പൂവിന്‍ പൂവിളി 
പൂത്താലത്തില്‍ പുഞ്ചിരി 
പൊന്നണിഞ്ഞീടുന്നല്ലോ നീ 
പൊന്നണിഞ്ഞീടുന്നല്ലോ

ചെഞ്ചുണ്ടില്‍ നിന്‍ ചിരി
എന്‍ ഹൃത്തില്‍ നിര്‍വൃതി 
എന്നില്‍ നീയലിയുന്നല്ലോ എന്നും     
എന്നില്‍ നീയലിയുന്നല്ലോ
 - ജോയ് ഗുരുവായൂര്‍

1 comment:

  1. വളരെ നന്ദി ശ്രീ ചന്തു നായര്‍.. ഈ വിലയേറിയ അഭിപ്രായത്തിനു..
    പാത്രം 'തുളുമ്പിയൊഴുകി' എന്ന പ്രയോഗം ഞാന്‍ ഒരു പാട് കേട്ടിട്ടും വായിച്ചിട്ടും ഉണ്ട്
    പൊന്നിന്‍റെ നിറമുള്ള പൂക്കള്‍ ആണ് പൊന്‍പൂവ് എന്നതില്‍ കവിഭാവന
    ഉദാഹരണം "ഓ.. ഓ.. ഓ എന്പൂവേ പൊന്പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണായെന്നെന്നും... ഉണ്ണിക്കണ്ണായെന്നെന്നും... നിന്നെക്കൂടാതില്ലാ ഞാന് കുഞ്ഞാവേ.... ഓ..... എന്പൂവേ പൊന്പൂവേ ആരീരാരം പൂവേ .."
    (പപ്പയുടെ സ്വന്തം അപ്പൂസ് ) Musician Ilayaraja ഇളയരാജ. Lyricist(s) Bichu Thirumala ബിച്ചു തിരുമല. Year 1992

    ReplyDelete