ഹൈജമ്പിലൊരു വികലാംഗന്‍
ഒളിമ്പിക്സ് സ്വര്‍ണ്ണം നേടിയത്രേ!
ഉയരങ്ങള്‍ കീഴടക്കുവാന്‍
വൈകല്യമൊരു തടസ്സമല്ലാ.
കരിങ്കല്ലില്‍ ചോരതെറിച്ചു.
പാളങ്ങളില്‍ മാംസവും.
നേരറിയാനുള്ള നെട്ടോട്ടം,
നീതിതേടിയ കാത്തിരിപ്പും.
ഒരു കൈയില്ലാത്തവനൊരു
'കൈ'യങ്ങുനോക്കി പുഷ്ടിപ്പെട്ടു.
കൈയില്ലാത്തവന്‍റെ കൈകളായി,
ഉന്നതങ്ങളില്‍നിന്നുമാളുകള്‍
'ലവന്‍ വെറുമൊരു പിച്ചയല്ലെടേ..
മറ്റവരുടെ ആളാ.... "
സൌമ്യനായിനിയുമവന്‍
പിച്ചിച്ചീന്തിടും പുഷ്പങ്ങളെ.
അകക്കറുപ്പ് തേച്ചുകറുപ്പിച്ച
കോട്ടിട്ട കാട്ടാളര്‍ക്ക് മുന്നില്‍,
കണ്ണുകെട്ടിയ സ്ത്രീരൂപം
നിസ്സഹായതയുടെ പ്രതിരൂപം.
ഹേ.. കറുത്ത കോട്ടുകാരാ...
നിനക്കറിയില്ലേ പരമസത്യം?
ഉള്‍ക്കണ്ണില്‍ തിമിരം വരുത്താന്‍
നോട്ടുകെട്ടുകള്‍ക്ക് പറ്റുമോ?
- ജോയ് ഗുരുവായൂര്‍.
ഒളിമ്പിക്സ് സ്വര്‍ണ്ണം നേടിയത്രേ!
ഉയരങ്ങള്‍ കീഴടക്കുവാന്‍
വൈകല്യമൊരു തടസ്സമല്ലാ.
കരിങ്കല്ലില്‍ ചോരതെറിച്ചു.
പാളങ്ങളില്‍ മാംസവും.
നേരറിയാനുള്ള നെട്ടോട്ടം,
നീതിതേടിയ കാത്തിരിപ്പും.
ഒരു കൈയില്ലാത്തവനൊരു
'കൈ'യങ്ങുനോക്കി പുഷ്ടിപ്പെട്ടു.
കൈയില്ലാത്തവന്‍റെ കൈകളായി,
ഉന്നതങ്ങളില്‍നിന്നുമാളുകള്‍
'ലവന്‍ വെറുമൊരു പിച്ചയല്ലെടേ..
മറ്റവരുടെ ആളാ.... "
സൌമ്യനായിനിയുമവന്‍
പിച്ചിച്ചീന്തിടും പുഷ്പങ്ങളെ.
അകക്കറുപ്പ് തേച്ചുകറുപ്പിച്ച
കോട്ടിട്ട കാട്ടാളര്‍ക്ക് മുന്നില്‍,
കണ്ണുകെട്ടിയ സ്ത്രീരൂപം
നിസ്സഹായതയുടെ പ്രതിരൂപം.
ഹേ.. കറുത്ത കോട്ടുകാരാ...
നിനക്കറിയില്ലേ പരമസത്യം?
ഉള്‍ക്കണ്ണില്‍ തിമിരം വരുത്താന്‍
നോട്ടുകെട്ടുകള്‍ക്ക് പറ്റുമോ?
- ജോയ് ഗുരുവായൂര്‍.
No comments:
Post a Comment