ഇംഗ്ലീഷില്‍
I LOVE YOU എന്ന് സ്ത്രീപുരുഷന്മാര്‍ തമ്മില്‍പറയുന്നതുകേട്ടാല്‍
നെറ്റിചുളിക്കുന്നവര്‍ ഏറെയാണ്. LOVE എന്ന ഇംഗ്ലീഷ് വാക്കിന്‍റെ
യഥാര്‍ത്ഥ അര്‍ത്ഥം സ്നേഹം എന്നാണ്. പ്രണയം എന്നല്ലാ... പ്രണയം എന്ന
വാക്കിന് ഉചിതമായ ഇംഗ്ലീഷ് വാക്ക് ROMANCE എന്നാണ്. LUST എന്നാല്‍ കാമം. ഈ
പ്രണയവും കാമവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാകുന്നു. 'കാമമോഹിതമായ ഒരു
വികാരമാകുന്നു പ്രണയം' എന്നുപറഞ്ഞാല്‍ വീണ്ടും പലരും നെറ്റിചുളിച്ചേക്കാം. ഈ
ചുളിക്കുന്നവര്‍തന്നേ "ഞാന്‍ നിന്‍റെ മനോഹരമായ അധരങ്ങളിലെ മധു
നുകര്‍ന്നോട്ടേ?.. നിന്‍റെ മാറിലൊന്ന് ചായുറങ്ങുവാന്‍ മോഹം.." എന്നൊക്കെ
യാതൊരു ഉളുപ്പുമില്ലാതെ പറയുന്നതുംകേള്‍ക്കാം. പ്രണയത്തോടു ബന്ധപ്പെട്ട ഈ
രണ്ടുചേഷ്ടകളും കാമമോഹിതമാകുന്നു. പ്രണയിതാക്കളെ, "കമിതാക്കള്‍" എന്നുകൂടി
വിളിക്കപ്പെടുന്നത് ഇക്കാരണത്താലാണ്.
സാധാരണനിലയില്‍, ഒരു പുരുഷന് മറ്റൊരു പുരുഷനോട് പ്രണയം തോന്നില്ലാ. ഒരു പുരുഷന് മറ്റൊരു പുരുഷനോടോ, ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോടോ തോന്നുന്ന അടുപ്പവും വ്യത്യസ്തലിംഗങ്ങളില്പ്പെട് ടവര്തമ്മിലുണ്ടാവുന്ന കാമമോഹിതമല്ലാത്ത
അടുപ്പവും സ്നേഹം (LOVE) എന്ന സംജ്ഞ കൊണ്ടാണ് അടയാളപ്പെടുത്തേണ്ടത്.
സഹോദരിസഹോദരന്മാര്‍, ലിംഗഭേദമെന്യേയുള്ള സുഹൃത്തുക്കള്‍, മാതാപിതാക്കള്‍,
ഗുരുക്കള്‍ തുടങ്ങിവരുമായുള്ള അടുപ്പമാണ് സ്നേഹം. ഇടപഴകുന്ന ആളുകളുടെ
സ്ഥാനമാനങ്ങളനുസരിച്ച്, സ്നേഹത്തില്‍ ഭയഭക്തിബഹുമാനങ്ങളും ചേരും. എന്നാല്‍
സ്നേഹത്തില്‍ കാമമെന്ന വികാരം ചേരുമ്പോള്‍ അതിനെ സ്നേഹം
എന്നുവിളിക്കാനാവില്ലാ. കാരണം, പ്രതിഫലേച്ഛയില്ലാത്ത വികാരമാണ് സ്നേഹം
(LOVE). പ്രണയത്തില്‍ (ROMANCE) പ്രതിഫലേച്ഛയുണ്ട്.
പ്രണയിതാക്കള്‍തമ്മില്‍ അനുനിമിഷം പലതും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
എന്നാല്‍, ഒരമ്മ മകന് സ്നേഹപൂര്‍വ്വം ചോറുവാരിക്കൊടുക്കുന്നത്, അവനും
അതേപോലെ അമ്മയെ ഊട്ടുമെന്ന പ്രതീക്ഷയിലല്ലാ.
ഇനി ഇതിനോടനുബന്ധിച്ച് എടുത്തുപറയേണ്ട മറ്റൊരു ആശയക്കുഴപ്പം ഉണ്ടാക്കുന്ന സംജ്ഞയാണ് ഇഷ്ടം (LIKE). ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു (I LIKE YOU) എന്നുപറഞ്ഞാല്‍ അതില്‍ സ്നേഹമോ, പ്രണയമോ ഒരിക്കലും കാണരുത്. നിന്‍റെ വ്യക്തിത്വത്തെ ഞാന്‍ ഇഷ്ടപ്പെടുന്നുവെന്ന് മാത്രമേ അതിനര്‍ത്ഥമുള്ളൂ. അത് ചിലപ്പോള്‍ ഒരു വ്യക്തിയുടെ കഴിവുകളാവാം, നന്മകളാവാം, അല്ലെങ്കില്‍ പ്രശസ്തിയാവാം. അതില്‍ പ്രണയവും സ്നേഹവും ഉണ്ടായിക്കൊള്ളണമെന്നില്ലാ. ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ക്ക് ലൈക് അടിക്കുന്നവര്‍ ആ പോസ്റ്റുകളെ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ എതിര്‍ലിംഗക്കാര്‍തമ്മിലുള്ള ഇഷ്ടം സ്നേഹമായും, സ്നേഹം പ്രണയമായും ഭാവിയില്‍ രൂപാന്തരം പ്രാപിച്ചേക്കാം. ഈയവസരത്തിലാണ്, ഇഷ്ടവും സ്നേഹവും പ്രണയവുമെല്ലാം ഒന്നാണെന്ന ഒരു തെറ്റിദ്ധാരണ ഉടലെടുക്കുന്നത്.
നാം ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടുന്ന, സ്നേഹിക്കുന്ന, ഒരു വ്യക്തിയെ സദാസമയം കണ്ടുകൊണ്ടിരിക്കാനും സംസാരിച്ചുകൊണ്ടിരിക്കാനും നമ്മുടെ മനസ്സ് തീവ്രമായി ശഠിക്കുകയില്ലാ. ആ വ്യക്തിയെ ആകസ്മികമായി, അല്ലെങ്കില്‍ സാധാരണഗതിയില്‍ കാണുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ മനസ്സ് തുടിക്കുകയും അവരുമായി അല്പസമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യും. എന്നാല്‍ പ്രണയിതാക്കള്‍ക്ക് പിരിഞ്ഞിരിക്കുകയെന്ന് പറഞ്ഞാല്‍ ദുഃഖമുളവാക്കുന്ന കാര്യമാണ്. എന്തുവിലകൊടുത്തും ഏതുവിധേനയായാലും തമ്മില്‍ കഴിയാവുന്നരീതിയില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കാന്‍ അവര്‍ ശ്രമിക്കും. ഇത് സംഭവിക്കുന്നത് പ്രണയത്തില്‍ പ്രതിഫലേച്ഛയുണ്ടെന്നുള്ളത് കൊണ്ടാണ്. ഒരു സ്പര്‍ശം, ഒരു ചുംബനം, ആ സ്വരം, അതുമല്ലെങ്കില്‍ ഒരു ലിഖിതം.. ഇത്രയെങ്കിലും പ്രതീക്ഷിക്കാത്ത പ്രണയിതാക്കള്‍ ഉണ്ടാവുമോ?!
"നിങ്ങള്‍ ഉദ്ദേശിക്കുന്നപോലെയല്ലാ ഞങ്ങള്‍.. ഞങ്ങളുടെ പ്രണയം വിശുദ്ധമാണ്.. ഇന്നേവരേ, പരസ്പരം ഒന്ന് സ്പര്‍ശിച്ചിട്ടുപോലുമില്ലാ.. ". എന്നൊക്കെ വീമ്പടിക്കുന്നവര്‍ ധാരാളമായുണ്ട്. സത്യമായിരിക്കാം... എന്നാല്‍, ഭാവിയില്‍ ഇതൊക്കെ ആവാമെന്ന് സ്വപ്നങ്ങള്‍കണ്ടുകൊണ്ടാണ് അവര്‍ കഴിയുന്നതെന്നകാര്യം അവര്‍ത്തന്നേ ബോധപൂര്‍വ്വം മറക്കുന്നു. തുറന്നുപറയാത്ത പ്രണയങ്ങളെ പ്രണയമായി കണക്കാക്കാന്‍ സാധിക്കില്ലാ. അത് വെറും മോഹം (WISH/DESIRE - കൊതി, ആശ) മാത്രമാണ് . ഈ മോഹത്തേയും പ്രണയമായി തെറ്റിദ്ധരിക്കുന്നവരും ഏറെയാണ്. രണ്ടു വ്യക്തികള്‍ ഉള്‍പ്പെടാത്ത വികാരത്തെ പ്രണയമെന്ന് എങ്ങനെ വിളിക്കും. അപ്പോള്‍, അവളറിഞ്ഞിരുന്നില്ലായെങ്കിലും എനിക്കവളോട് പ്രണയമായിരുന്നുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധം അല്ലേ? ഞാനവളെ മോഹിച്ചിരുന്നു എന്ന് പറയുന്നതാണ് ഉചിതം.
കാറ്റിനോടും, കടലിനോടും, സൂര്യചന്ദ്രന്മാരോടും, മൃഗങ്ങളോടും പൂക്കളോടും പൂമ്പാറ്റകളോടും പുസ്തകങ്ങളോടുമൊക്കെ പ്രണയമാണ് എന്ന് പറയുന്നതില്‍ ഒരു ശരിയുമില്ലായെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.. അവയോടുള്ളത് ഇഷ്ടം (LIKE) മാത്രമാണ്. അല്ലെങ്കില്‍ ആസക്തി (OVER INTEREST). ഒരിക്കലും നമുക്ക് ഒരു മൃഗത്തെ പ്രണയിക്കാനാവില്ലാ. അവയോട് ഒരുപാട് താത്പര്യമുണ്ടെങ്കിലും അവയെ ഒരു ദിവസം കാണാന്‍ സാധിച്ചില്ലെങ്കിലും നമ്മുടെ മനസ്സ് അധികം അസ്വസ്ഥമാകുന്നില്ലാ എന്നതില്‍നിന്നുതന്നേ, അവയോട് നമുക്കുള്ള ആ വികാരം പ്രണയമല്ലായെന്നു മനസ്സിലാക്കാം.
പ്രണയം എന്ന വികാരത്തിലായിരിക്കുന്നവര്‍ പരസ്പരം അനുനിമിഷം ആഗ്രഹിച്ചുകൊണ്ടേയിരിക്കും. ഊണിലും ഉറക്കത്തിലുമെല്ലാം അവരുടെ ലോകത്തിലവര്‍ പാറിനടന്നുകൊണ്ടേയിരിക്കും. അവര്‍ മറ്റുള്ളവരേക്കുറിച്ച് ചിന്തിക്കുന്നത് തന്നേ അപൂര്‍വ്വമായിരിക്കും. പ്രണയം കാമത്തേപോലെ സ്വാര്‍ത്ഥതയുടേയും വിളനിലമാണ്. സാമൂഹ്യജീവിതത്തില്‍നിന്ന്‍ ഒളിഞ്ഞ്, പരമാവധി സമയം പ്രണയിതാവുമായി ചിലവഴിക്കാന്‍ സ്വാര്‍ത്ഥതപ്പെടുന്ന മനസ്സുകള്‍... പ്രണയമൊഴികേയുള്ള ഒരു വികാരവും നമ്മേ അത്രയും വിവശരാക്കുന്നില്ലാ. പരസ്പരം സ്വന്തമാക്കാനുള്ള ത്വര... അതാണ് പ്രണയത്തിന്‍റെ മുഖമുദ്ര... ശൃംഗാരം, അഭിനിവേശം, സാങ്കല്‍പികസുഖാനുഭൂതി, സ്നേഹം, പ്രിയം, വിശ്വാസം എന്നിവയെല്ലാം ഇഴചേര്‍ത്തുണ്ടാക്കിയ അദൃശ്യമായ ഒരു കയറാണ് യഥാര്‍ത്ഥ പ്രണയം. അതുകൊണ്ടാണ് ഒരു കയറില്‍ ബന്ധനസ്ഥരായവരേപ്പോലെ പ്രണയിതാക്കള്‍ എല്ലായ്പ്പോഴും ചരിച്ചുകൊണ്ടിരിക്കുന്നതും.
- ജോയ് ഗുരു.
സാധാരണനിലയില്‍, ഒരു പുരുഷന് മറ്റൊരു പുരുഷനോട് പ്രണയം തോന്നില്ലാ. ഒരു പുരുഷന് മറ്റൊരു പുരുഷനോടോ, ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോടോ തോന്നുന്ന അടുപ്പവും വ്യത്യസ്തലിംഗങ്ങളില്പ്പെട്

Well written...
ReplyDeleteസൂപ്പർബ് വളരെ വ്യക്തം കൃത്യം..👍🏼So I like it.☺️
ReplyDelete