Friday, November 8, 2013

മഹാസമസ്യ!

 
മഹാസമസ്യ
നവരസങ്ങളുമുള്ളിലൊതുക്കി-
യൊഴുകുമൊരു പുഴയായവനിയില്‍,
നാരീജന്മവിലാസവിരാജിത,
ജീവിത ഭാവങ്ങള്‍ തിമിര്‍ക്കുന്നു.
കണ്ണുനീര്‍ത്തുള്ളിയിലുരുകുമവളൊരു  
കരുണാപാത്രം.
കടക്കണ്ണിലൊളിപ്പിക്കും കാമാസ്ത്രങ്ങ-
ളെയ്യുമ്പോള്‍ ശൃംഗാരി. 
പട്ടുടുത്ത് പൊട്ടുമിട്ടു നിലാവില്‍
പുഞ്ചിരിക്കുമ്പോളൊരപ്സരസ്സ്.
പീഡനങ്ങളേറ്റു വാങ്ങി നിശബ്ദയാകു-
മൊരു സര്‍വം സഹ:
മൃദുലവികാരങ്ങളിലടിമുടിയുലയുമ്പോ-
ളബലയും ചപലയും.   
മ്ലേഛമാമസൂയയും അഹങ്കാരവു-
മലങ്കാരമായവള്‍.    
സ്വാര്‍ത്ഥതയുടെ ചുഴിയില്‍ സ്വയ-
മന്ധയാവും ഗാന്ധാരി.
സ്വപുത്രപുത്രീവിലാപത്തിലലിയുമ്പോ-
ളുല്‍കൃഷ്ടയാമമ്മ.
പുലരിയായും പാതിരാവായും,
നിലാവായും മഴയായും മന്ദമാരുതനായും,
നിര്‍മ്മല പുഷ്പമായും പുഴയായും,
കവി കല്പനകള്‍.  
വാഗ്മികള്‍ മനസ്സിനെയൊരുപാട്,
മൈഥുനം ചെയ്തിട്ടുമുത്തരം ലഭിക്കാത്ത,
മഹാസമസ്യ! 
                                  - ജോയ് ഗുരുവായൂര്‍

No comments:

Post a Comment