ഒരുതുള്ളി വെള്ളവുമൊരുകൊക്കു ധാന്യവും
തേടിയലഞ്ഞു തളര്‍ന്നുപോയി.
തരിശായ ഭൂമിയും വിണ്ടൊരാ പാടവു-
മല്ലാതെ മറ്റൊന്നും കാണ്മതില്ലാ.
തേടിയലഞ്ഞു തളര്‍ന്നുപോയി.
തരിശായ ഭൂമിയും വിണ്ടൊരാ പാടവു-
മല്ലാതെ മറ്റൊന്നും കാണ്മതില്ലാ.
കൂട്ടിലെ കുഞ്ഞുങ്ങള്‍ വാവിട്ടലയ്ക്കുമ്പോ-
ളൊരുപിടിയന്നം കൊടുക്കവേണ്ടേ?
നാട്ടിലും മേട്ടിലും നഗരത്തിന്‍ ചുറ്റിലും
പാറിപ്പറന്നു തളര്‍ന്നുപോയി.
ളൊരുപിടിയന്നം കൊടുക്കവേണ്ടേ?
നാട്ടിലും മേട്ടിലും നഗരത്തിന്‍ ചുറ്റിലും
പാറിപ്പറന്നു തളര്‍ന്നുപോയി.
ഒരുകുഞ്ഞുകിളിയിതാ വഴിയില്‍ക്കിടക്കുന്നു
ഒരുതുള്ളി വെള്ളം ലഭിച്ചിടാതെ.
ചാരത്തണഞ്ഞുകൊക്കങ്ങുരുമ്മിക്കൊ-
ണ്ടൊരുതുള്ളിക്കണ്ണുനീര്‍ സാന്ത്വനമായ്.
ഒരുതുള്ളി വെള്ളം ലഭിച്ചിടാതെ.
ചാരത്തണഞ്ഞുകൊക്കങ്ങുരുമ്മിക്കൊ-
ണ്ടൊരുതുള്ളിക്കണ്ണുനീര്‍ സാന്ത്വനമായ്.
വ്യവസായശാലകള്‍ തള്ളിവിട്ടീടുന്ന,
മാലിന്യപ്പുഴകള്‍തന്‍ തീരങ്ങളില്‍,
ഒരുകുഞ്ഞുമീനോ,യൊരുകതിര്‍ച്ചാമയോ,
ഒന്നുമേ കാണുവാനാകുന്നില്ലാ.
മാലിന്യപ്പുഴകള്‍തന്‍ തീരങ്ങളില്‍,
ഒരുകുഞ്ഞുമീനോ,യൊരുകതിര്‍ച്ചാമയോ,
ഒന്നുമേ കാണുവാനാകുന്നില്ലാ.
കാലിയാംകൊക്കുമായ് കൂട്ടിലണയുവാ-
നാവുകയില്ലല്ലോ തമ്പുരാനേ.
കുഞ്ഞുകിളികള്‍തന്‍ രോദനം കേള്‍ക്കണേ
കാരുണ്യംചൊരിയണേ സര്‍വ്വംസഹേ.
നാവുകയില്ലല്ലോ തമ്പുരാനേ.
കുഞ്ഞുകിളികള്‍തന്‍ രോദനം കേള്‍ക്കണേ
കാരുണ്യംചൊരിയണേ സര്‍വ്വംസഹേ.
ഉലകത്തിന്‍നാഥനായ് വാഴുന്ന മാനവാ,
ഹുങ്കോടെ നീയങ്ങു ജീവിക്കുമ്പോള്‍,
പാടം നികത്തിയും പുഴകള്‍ നശിപ്പിച്ചും,
പാവമീ ഞങ്ങളെ ക്രൂശിക്കണോ?
ഹുങ്കോടെ നീയങ്ങു ജീവിക്കുമ്പോള്‍,
പാടം നികത്തിയും പുഴകള്‍ നശിപ്പിച്ചും,
പാവമീ ഞങ്ങളെ ക്രൂശിക്കണോ?
- ജോയ് ഗുരുവായൂര്‍
No comments:
Post a Comment