ഇനിവന്നീടുകവേണ്ടയെന്‍ പ്രിയതമേ
വരാ..തിരുന്നിട്ടുമിത്ര നാളും..
നിന്നുടെയോര്‍മ്മയില്‍ നുരയുമെന്‍ചിന്തകള്‍
നിദ്രയെ കാര്‍ന്നങ്ങു തിന്നിതല്ലോ..
നിനക്കങ്ങുവേണ്ടി മിടിച്ചയീ ഹൃദയവും
മിടിക്കാന്‍ മടിപ്പേറി നില്പ്പതല്ലോ..
നിദ്രയെ കാര്‍ന്നങ്ങു തിന്നിതല്ലോ..
നിനക്കങ്ങുവേണ്ടി മിടിച്ചയീ ഹൃദയവും
മിടിക്കാന്‍ മടിപ്പേറി നില്പ്പതല്ലോ..
പുകമൂട്ടിക്കെട്ടിയ ശ്വാസകോശങ്ങള്‍ക്കു
പറയാനൊരാശ്വാസവാക്കതില്ലാ..
സ്നേഹം ലഭിക്കാതെ വാടിയെന്‍കരളിനും,
കുളിരേകാനായിനിയാവതില്ലാ...
പറയാനൊരാശ്വാസവാക്കതില്ലാ..
സ്നേഹം ലഭിക്കാതെ വാടിയെന്‍കരളിനും,
കുളിരേകാനായിനിയാവതില്ലാ...
ഇനിവന്നീടുകവേണ്ടയെന്‍ പ്രിയതമേ
വരാ..തിരുന്നിട്ടുമിത്ര നാളും..
വരാ..തിരുന്നിട്ടുമിത്ര നാളും..
മരുന്നില്‍മയങ്ങിയ നാഡീകോശങ്ങളും
മദ്യം ദ്രവിപ്പിച്ച വന്‍കുടലും,
പ്രമേഹം പടവെട്ടുമുടലിന്നിടങ്ങളും
സമനില തെറ്റിയ മാനസവും.
മദ്യം ദ്രവിപ്പിച്ച വന്‍കുടലും,
പ്രമേഹം പടവെട്ടുമുടലിന്നിടങ്ങളും
സമനില തെറ്റിയ മാനസവും.
അന്നുനീ യാത്രമൊഴിഞ്ഞങ്ങുപോകുമ്പോള്‍
കണ്ണിലേക്കൊന്നുഞാന്‍ നോക്കിയില്ലാ..
കഥകള്‍പ്പറയും നിന്‍കണ്ണുകളെങ്ങാനും
തിരികേവരില്ലെന്ന് ചൊല്ലീടിലോ?..
കണ്ണിലേക്കൊന്നുഞാന്‍ നോക്കിയില്ലാ..
കഥകള്‍പ്പറയും നിന്‍കണ്ണുകളെങ്ങാനും
തിരികേവരില്ലെന്ന് ചൊല്ലീടിലോ?..
ഇനിവന്നീടുകവേണ്ടയെന്‍ പ്രിയതമേ
വരാ..തിരുന്നിട്ടുമിത്ര നാളും..
വരാ..തിരുന്നിട്ടുമിത്ര നാളും..
നിനക്കായി കാത്തകനവുകളൊക്കെയും
വിരഹക്കൊടുങ്കാറ്റില്‍ പാറിപ്പോയി.
നിനക്കായെന്‍ ഹൃദയത്തില്‍ സൂക്ഷിച്ച മണ്ണതും
കണ്ണുനീര്‍പ്പുഴയിലൊലിച്ചുപോയി ..
വിരഹക്കൊടുങ്കാറ്റില്‍ പാറിപ്പോയി.
നിനക്കായെന്‍ ഹൃദയത്തില്‍ സൂക്ഷിച്ച മണ്ണതും
കണ്ണുനീര്‍പ്പുഴയിലൊലിച്ചുപോയി ..
എനിക്കായ് കാത്തതായൊന്നുമേയില്ലയീ
ജിവിതം പുഷ്പിച്ച പാതകളില്‍...
പങ്കുവെച്ചങ്ങു കൊടുക്കുക മാത്രമെന്‍,
ജീവിത സായൂജ്യമായിരുന്നു.
ജിവിതം പുഷ്പിച്ച പാതകളില്‍...
പങ്കുവെച്ചങ്ങു കൊടുക്കുക മാത്രമെന്‍,
ജീവിത സായൂജ്യമായിരുന്നു.
ഇനിവന്നീടുകവേണ്ടയെന്‍ പ്രിയതമേ
വരാ..തിരുന്നിട്ടുമിത്ര നാളും..
വരാ..തിരുന്നിട്ടുമിത്ര നാളും..
തരാന്‍ നിനക്കായിട്ടൊന്നുമേയില്ലിനി
പൂവുകള്‍പൂക്കാത്തീ താഴ്വരയില്‍.
ഓര്‍മ്മകള്‍പോലും പിണങ്ങിനിന്നീടുന്ന
ചുടുകാറ്റലഞ്ഞീടും മാനസത്തില്‍,
പൂവുകള്‍പൂക്കാത്തീ താഴ്വരയില്‍.
ഓര്‍മ്മകള്‍പോലും പിണങ്ങിനിന്നീടുന്ന
ചുടുകാറ്റലഞ്ഞീടും മാനസത്തില്‍,
മോഹങ്ങളൊക്കെയും പടുതിരികത്തി-
യമര്‍ന്ന ചുടുകാട്ടിലേകനായി,
മരണത്തിന്‍ മണിയടിനാദങ്ങള്‍ കേള്‍ക്കുവാന്‍
കാതോര്‍ത്തിരിക്കയാണെന്നോമലേ...
യമര്‍ന്ന ചുടുകാട്ടിലേകനായി,
മരണത്തിന്‍ മണിയടിനാദങ്ങള്‍ കേള്‍ക്കുവാന്‍
കാതോര്‍ത്തിരിക്കയാണെന്നോമലേ...
ഇനിവന്നീടുകവേണ്ടയെന്‍ പ്രിയതമേ
വരാ..തിരുന്നിട്ടുമിത്ര നാളും..
ഇനിവന്നീടുക വേണ്ടയെന്‍ ജീവനേ..
വരാ..തിരുന്നിട്ടും... ഇത്രനാളും.....
വരാ..തിരുന്നിട്ടുമിത്ര നാളും..
ഇനിവന്നീടുക വേണ്ടയെന്‍ ജീവനേ..
വരാ..തിരുന്നിട്ടും... ഇത്രനാളും.....
- ജോയ് ഗുരുവായൂര്‍
No comments:
Post a Comment