Tuesday, October 31, 2017

അമ്മക്കടല്‍

തുമ്പികള്‍ എന്ന കൂട്ടായ്മ്മയില്‍ "കടല്‍" എന്ന വിഷയത്തിനെ ആസ്പദമാക്കി നടന്ന കവിതാ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച എന്‍റെ കവിത, പ്രിയസുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയ്യുന്നു.. ആശംസകള്‍..
----------------------------------
അമ്മക്കടല്‍
==========
എണ്ണിയാല്‍ത്തീരാത്ത ദുഃഖങ്ങള്‍പേറുന്ന
സാഗരമാണെന്റെയമ്മ.
എത്ര ചൊരിഞ്ഞാലുമൊട്ടുമേ വറ്റാത്ത
സാന്ത്വനക്കടലാണെന്റമ്മ.
കരയെപ്പുണരാന്‍ നിലയ്ക്കാതെയെത്തുന്ന
വാത്സല്യത്തിരയാണെന്റമ്മ.
എത്ര ദ്രോഹിച്ചാലുമെല്ലാം മറക്കുന്ന
സ്നേഹത്തിന്നാഴിയെന്റമ്മ.
ചൂഷണംചെയ്യുന്ന മക്കള്‍ക്കുവീണ്ടുമാ-
നന്മകള്‍ ചൊരിയുന്നയമ്മ.
സങ്കടംകാണുമ്പോള്‍ ഉള്ളത്തില്‍ക്കണ്ണുനീര്‍-
ക്കടലൊളിപ്പിച്ചീടുമമ്മ.
ആട്ടിയോടിച്ചാലും സ്നേഹവുമായെത്തും
കുളിരലയാണെന്റെയമ്മ.
തെറ്റുകള്‍ചെയ്യുന്ന മക്കള്‍ത്തന്‍ചെയ്തികള്‍
ഉള്ളില്‍പ്പൊറുത്തീടുമമ്മ.
മാലിന്യപ്പഴികളാലഭിഷേകം ചെയ്കിലും
അന്നംവിളമ്പീടുമമ്മ.
പ്രായംതളര്‍ത്താത്ത വാത്സല്യക്കൈകളാല്‍
എന്നും തലോടീടുമമ്മ.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment